ഇരുപത്തിരണ്ടാം വയസിൽ മില്യണയറായ, ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടൽ ശൃംഖല ഇയാളുടെ പേരിലാണ്..... ഇന്നും
കൈലി ജന്നർ എന്ന അമേരിക്കൻ സൂപ്പർ മോഡലിനൊപ്പം 2020 ൽ ബിസിനസ്സ് ലോകം വളർച്ച രേഖപ്പെടുത്തിയ റിതേഷ് അഗർവാൾ എന്ന ഒരു ഇരുപത്തിയെട്ടുകാരൻ ബില്യണയർ നമ്മുടെ ഇന്ത്യയിലുണ്ട്. തന്റെ പത്തൊൻപതാം വയസിൽ ബിസിനസ് ലോകത്ത് തന്റെ പേര് കുറിച്ച അദ്ദേഹത്തിന്റെ സംരംഭം ഇന്ന് അറിയാത്തവരാരും തന്നെ ഉണ്ടാവില്ല, ഓയോ. ഓറീസയിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച റിതേഷിന്റെ കഥ മറ്റേതു കഥയെക്കാളും മികച്ചതാവുന്നത് അദ്ദേഹത്തിന്റെ നൂതന ആശയം ഒന്നുകൊണ്ടാണ്.
തൻ്റെ ചെറു പ്രായത്തിൽ തന്നെ കോഡിങ്ങിൽ പ്രഗത്ഭ്യം തെളിയിച്ചു, പത്തു വയസിൽ തന്നെ നാട്ടിലെ പല ആളുകൾക്കും വെബ്സൈറ്റുണ്ടാക്കി കൊടുത്ത റിതേഷ് IIT യിൽ ചേരണമെന്ന മോഹം കൊണ്ട് കോട്ടയിൽ കൊച്ചിങ്ങിനു ചേർന്നു. തൻ്റെ സ്വപ്നം സ്വന്തമായി ഒരു ബിസിനെസ്സ് ആണെന്ന് മനസിലാക്കി, എത്തി മൂന്നാം ദിവസം അവിടെനിന്നും പടിയിറങ്ങി. നാട്ടിൽ ഏറ്റവും ആവശ്യമുള്ളതും ഏറ്റവും വിരളമായി ലഭിക്കുന്നതുമായ കാര്യത്തെ പറ്റിയുള്ള അന്വേഷണം ആരംഭിച്ച അദേഹം ചെന്നെത്തിയത് ഒരു ഹോട്ടൽ മുറിയുടെ മുന്നിലായിരുന്നു. ഒരുപാട് യാത്രകൾ ചെയ്തിരുന്ന, തനിക്കു കിട്ടിയ നിലവാരം കുറഞ്ഞ ഹോട്ടൽ മുറികളും അപക്വമായ സർവീസുകളും മാത്രം മതിയായിരുന്നു ആ പത്തൊൻപതുകാരനെ Oravel Stays എന്ന പേരിൽ ഒരു കമ്പനി സ്ഥാപിക്കാൻ പ്രചോദനമാകാൻ. കൃത്യമായ പ്ലാനിങ്ങോടുകൂടി സ്വന്തം നാടായ ഒറീസയിലെ കട്ടക്കിൽ ഒരു ഹോട്ടലിൽ ന്യായമായ വിലയിൽ തുടങ്ങിയ ഓയോ ഇന്ന് എൺപത്തിലധികം രാജ്യങ്ങളിലെ, 230 നഗരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 8 ലക്ഷത്തിലധികം ഹോട്ടലുകളുടെ സൃഖലയാണ്. Own Your Own എന്ന ഓയോയുടെ ആസ്തി ഇന്ന് 3,45,30 കോടിയാണ്.
തൻ്റെ 22 ആം വയസിൽ തന്നെ സ്റ്റാർട്ടപ്പ് മില്യണയർ ആയ റിതേഷ് ഒരു ദിവസം കൊണ്ട് നേടിയതല്ല ഈ സ്വപ്നതുല്യമായ ജീവിതം. കൃത്യമായ കാര്യ നിർവഹണത്തോട് കൂടി, അതുവരെ ലഭിച്ചിരുന്ന മാർക്കറ്റിംഗിൻ്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന യുവാക്കളിലേക്കും തൻ്റെ പദ്ധതി എത്തിച്ചതിലായിരുന്നു അദ്ദേഹത്തിൻ്റെ മികവ്. ഇന്ന് ലോകത്തിൻ്റെ ഏതു കോണിൽ പോയാലും മിനിമം ഗ്യാരണ്ടി ഉറപ്പു തരുന്ന, എല്ലാവരുടെയും ബഡ്ജറ്റിലൊതുങ്ങുന്ന, സദാചാര മുനകളില്ലാത്ത ഹോട്ടൽ പേരുകളിൽ ആദ്യത്തെ ഓപ്ഷൻ ഓയോ ആണ്. പുതുമയുള്ള ഒരു ആശയത്തെ പ്രയോഗികമാക്കുന്നതിലൂടെ നേട്ടം കൊയ്യാനാവുമെന്ന വിശ്വാസമാണ് ഓയോ എന്ന സംരംഭത്തെ വിജയത്തിലെത്തിക്കാൻ റിതേഷ് എന്ന യുവ സംരംഭകനെ തുണച്ചത്. ഇന്ന് മൊബൈൽ അപ്ലിക്കേഷൻ വഴി ഒരു കോടിയിലേറെ ആളുകൾ oyo ഡൌൺലോഡ് ചെയ്ത് തങ്ങളുടെ യാത്രകളെ തടസങ്ങളില്ലാതെ മനോഹരമാക്കുന്നു.