Clearnsale

ഓൺലൈൻ ഷോപ്പിങ്ങിലും ഇനി വിലപേശാം - അവസരമൊരുക്കി ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം.

ഓൺലൈനിലും വിലപേശാൻ അവസരമൊരുക്കി ഇ കൊമേഴ്സ് വെബ്സൈറ്റ് . കോഴിക്കോട് ആസ്ഥാനമായ ഔട്ട്ഹാൻസ് ബിപിഎം എന്ന കമ്പനിയാണു വ്യത്യസ്തമായ സ്റ്റാർട്ടപ്പിനു തുടക്കമിട്ടത്. ‘ക്ലിയർ എൻ സെയിൽ’ (സിഎൻഎസ്) (Clearnsale) എന്നു പേരിട്ടിരിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിലപേശിയും അല്ലാതെയും സാധനങ്ങൾ വാങ്ങാൻ സാധിക്കും. സംസ്ഥാനത്തെ റീട്ടെയിൽ ഷോപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓൺലൈൻ വിപണിയാണ് സിഎൻഎസ്. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും സിഎൻഎസ് ഡൗൺലോഡ് ചെയ്യാം. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരാശയം നടപ്പിലാക്കുന്നതെന്നു കമ്പനി അധികൃതർ പറയുന്നു.

Clear n sale big brain magazine

ഭക്ഷണം, പലചരക്ക് എന്നിവ ഒഴികെയുള്ള ഉൽപന്നങ്ങളാണ് ഇതിൽ ലഭിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവ വാങ്ങാം. ഉൽപന്നങ്ങൾ തിരഞ്ഞെടുത്താൽ അത് ലഭ്യമായ ഏറ്റവുമടുത്ത കടകൾ കാണാം. കടകളിലെ ഓഫറുകൾ അതേപടി ആപ്ലിക്കേഷനിലും ലഭ്യമാകും.

ആപ്ലിക്കേഷൻ വഴി കമ്പനിയുമായി ലൈവായി വിലപേശൽ നടത്താമെന്നതാണു പ്രത്യേകത. സിഎൻഎസ് കസ്റ്റമർ കെയറുമായിട്ടാകും വിലപേശൽ. ഇവർ കടയുടമകളുമായി സംസാരിക്കും. വില ഉറപ്പിച്ചാൽ കടകളിൽ നേരിട്ടെത്തി ഉൽപന്നങ്ങൾ കാണാം. നിലവാരം കണ്ട് ഉറപ്പുവരുത്തിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങിയാൽ മതിയെന്നു കമ്പനി അധികൃതർ പറയുന്നു. ഹോം ഡെലിവറി സൗകര്യവുമുണ്ട്. പ്രാദേശിക കച്ചവടക്കാർക്കും സിഎൻഎസ് പ്ലാറ്റ്ഫോമിന്റെ ഗുണം ലഭിക്കും. സ്വന്തമായി ആപ്ലിക്കേഷനും ഹോം ഡെലിവറി സംവിധാനങ്ങളും രൂപീകരിക്കാൻ സാധിക്കാത്ത ചെറുകിട കച്ചവടക്കാർക്ക് സിഎൻഎസ് ആപ്ലിക്കേഷൻ മുതൽക്കൂട്ടാകും. കടയുടമകൾക്ക് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യാം.

നിലവിൽ ആയിരത്തിലേറെ കടകളും ഒരു ലക്ഷത്തോളം ഉൽപന്നങ്ങളും ആപ്ലിക്കേഷനിൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. ഫസൽ അബൂബക്കറാണ് സിഇഒ. ബഷീർ തുള്ളത്ത്, അബ്ദുൽ സലാം കുരിക്കൽ, അബൂബക്കർ രാരോത്ത് എന്നിവർ ഡയറക്ടർമാർ.

Related

Comments

  • Author James March 17, 2015 at 18:45 AM

    Maecenas lobortis ante leo, ac rhoncus nisl elementum et. Proin quis ligula pulvinar, commodo enim eget, lacinia dolor. Nulla lacinia viverra nulla a interdum.

    Reply
    • Author Amanda March 17, 2015 at 18:45 AM

      Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae.

      Reply
    • Author Sarah March 17, 2015 at 18:45 AM

      Nulla fringilla massa a eros varius laoreet. Cras leo odio, ultrices et aliquam quis, convallis eu turpis.

      Reply
  • Author Amanda March 17, 2015 at 18:45 AM

    Pellentesque suscipit cursus nibh. Aenean est ipsum, varius ac vulputate sed, auctor sed est. Morbi sed vulputate nulla. Praesent luctus felis augue, et porta massa luctus vitae. Ut eleifend ornare purus, non gravida elit ultrices vel.

    Reply
  • Author Casper March 17, 2015 at 18:45 AM

    Cras leo odio, ultrices et aliquam quis, convallis eu turpis. Proin nec nisl eget tellus tempus maximus.

    Reply

Post Reply