സ്വാതിയുടെ 'ദ ഐൽ സ്റ്റോറി '
12 വർഷത്തെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചു തുടങ്ങിയ മൾട്ടി സ്റ്റോർ ബ്രാൻഡ്.
\സ്വാതി സെൽവരാജ്, 12 വർഷത്തെ കോർപറേറ്റ് ജോലിയിൽ നിന്നുമാണ് സ്വാതി സ്വയം സംരംഭക എന്ന വേഷമണിയുന്നത്.സ്വന്തമായിട്ട് ഒരു ബിസിനസ് തുടങ്ങുക എന്ന ചിന്തയെ അതു മറ്റുള്ളവർക്ക് കൂടെ പ്രയോജനപ്രദമാകും വിധം പ്രവർത്തികമാക്കാൻ കഴിഞ്ഞു എന്നതാണ് സ്വാതിയുടെ വിജയം. പനമ്പള്ളി നഗറിൽ 60 ഓളം ഓൺലൈൻ സംരംഭകർക്ക് അവരുടെ ബിസിനസ് വിപുലമാക്കാൻ ഒരു പ്ലാറ്റ് ഫോം തുറന്നിരിക്കുകയാണ് സ്വാതി.'ദ ഐൽ സ്റ്റോറി ' എന്ന പേരിൽ പനമ്പള്ളിയുടെ ഹൃദയഭാഗത്ത് ഒരു മൾട്ടി ബ്രാൻഡ് സ്റ്റോർ. ഓൺലൈൻ വഴി ബിസ്സിനെസ്സ് നടത്തുന്ന സ്ത്രീ സംരംഭകരാണ് സ്വാതിയുടെ സ്റ്റോറിലെ ഭൂരിഭാഗം ബ്രാൻഡിന്റെയും ഉടമകൾ. ഓരോഴുത്തരുടെയും താല്പര്യം അനുസരിച്ചുള്ള റാക്കുകൾ തിരഞ്ഞെടുക്കാം. ഐൽസ്റ്റോറിയിൽ സാധങ്ങൾ എത്തിച്ചു കഴിഞ്ഞാൽ ബാക്കിയെല്ലാം സ്വാതി നോക്കിക്കോളും. കൊച്ചി പനമ്പള്ളി നഗറിലെ മാത്രമല്ല കേരളത്തിലെ തന്നെ ആദ്യത്തെ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള മൾട്ടി ബ്രാൻഡ് സ്റ്റോറാണ് ഐൽ സ്റ്റോറി. സ്വാതിയ്ക്കൊപ്പം നിലമ്പൂർ സ്വദേശിനി ഷാനിബയും ഐൽ സ്റ്റോറിയുടെ മാനേജിങ് പാർട്ണർ ആണ്. വെഡിങ് പ്ലാനർ ആയ M. J. Vivek ആണ് സ്വാതിയുടെ ഭർത്താവ്. എട്ടു വയസുകാരി ക്ഷേത്ര മകളും. കൊച്ചിയുടെ ഹോട് പനമ്പള്ളി നഗറിന്റെ ഹൃദയഭാഗത്ത് ഒരു ഇടം എന്ന ചെറുകിട വ്യവസായികളുടെ വലിയൊരു സ്വപ്ന സാക്ഷത്കാരമാണ് സ്വാതിയുടെ ദ ഐൽ സ്റ്റോറി