ആരോഗ്യത്തിന് ഗുണകരം; മാംസത്തിന് പ്രകൃതിദത്ത ബദലുമായി മലയാളിയുടെ ഫുഡ് സ്റ്റാര്‍ട്ട് ആപ്പ് - mycorena.com
യു.എസിലും യൂറോപ്പിലും മാംസാഹാരപ്രിയർ ആരോഗ്യബോധത്തോടെ സസ്യാഹാരത്തിലേക്ക് നീങ്ങുന്ന പ്രവണത കൂടിയതോടെ മാംസത്തിന് പ്രകൃതിദത്ത ബദലുമായി സ്വീഡനിൽ ഒരു മലയാളി സ്റ്റാർട്ടപ്പ്. ചേർത്തല കുത്തിയതോട് സ്വദേശി രാംകുമാർ നായരുടെ നേതൃത്വത്തിലുള്ള 'മൈക്കോറീന' (mycorena.com) എന്ന ഫുഡ് ടെക് സ്റ്റാർട്ടപ്പാണ് ആരോഗ്യത്തിന് ഗുണകരമായ 'വെജിറ്റേറിയൻ മാംസം' വികസിപ്പിക്കുന്നത്.
017-ൽ തുടങ്ങിയ ഈ സ്റ്റാർട്ടപ്പ് ഇതിനോടകം നേടിയത് 3.50 കോടി യൂറോയുടെ മൂലധന ഫണ്ടിങ് ആണ്. അതായത്, ഏതാണ്ട് 300 കോടി രൂപ. ഇതിൽ 200 കോടി രൂപയും 'സീരീസ് എ ഫണ്ടിങ് റൗണ്ടി'ലൂടെ കഴിഞ്ഞമാസമാണ് നേടിയത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഒരു ഫുഡ് ടെക് സ്റ്റാർട്ടപ്പ് നേടുന്ന ഏറ്റവും ഉയർന്ന ഫണ്ടിങ്ങാണിത്.
ഒരുതരം കൂണുകളിൽ നിന്നാണ് ഇറച്ചിക്ക് സമാനമായ 'വെജിറ്റേറിയൻ പ്രോട്ടീൻ' കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇത് വൻതോതിൽ വാണിജ്യവത്കരിക്കാനാണ് പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് 'മൈക്കോറീന'യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ രാംകുമാർ നായർ പറഞ്ഞു.