business-loan-for-women-malayalam

വനിതാസംരംഭകർക്ക് കിട്ടുന്ന ബാങ്ക് ലോണുകൾ

സംരഭകയ്ക്ക് തന്റെ സംരംഭത്തിലേക്ക് സ്വന്തം പോക്കററിൽ നിന്ന് എടുക്കാൻ പറ്റുന്ന തുകയാണ് മാർജിൻ. പത്ത് ലക്ഷം രൂപയുടെ പ്രോജക്ടാണെങ്കിൽ നിങ്ങളുടെ കയ്യിൽ ഒരണ്ട് ലക്ഷം രൂപ ഉണ്ടാകണം. മാർജിൻ എത്രയുണ്ട് അല്ലെങ്കിൽ ഗുണഭോക്തൃവിഹിതം എത്രയുണ്ട് എന്നായിരിക്കും മാനേജർമാരുടെ ചോദ്യം. പുരുഷൻമാരുടെ സംരംഭങ്ങൾക്കാണെങ്കിൽ ബാങ്കുകൾ 25 ശതമാനം പത്ത് ലക്ഷത്തിനാണെങ്കിൽ രണ്ടര ലക്ഷം ഒരു ലക്ഷത്തിനാണെങ്കിൽ 25000 എന്നിങ്ങനെയാണ്. പക്ഷേ സ്ത്രീ സംരംഭകർക്കാണെങ്കിൽ എല്ലാ ബാങ്കുകളും പത്ത് ശതമാനമോ അഞ്ച് ശതമാനമോ ചോദിക്കാറുളളൂ. ഒരു സംരംഭകനെ അപേക്ഷിച്ച് വനിത സംരംഭകയായി കഴിഞ്ഞാൽ കയ്യിലുളള കാശ് വളരെ കുറവാണെങ്കിലും ബിസിനസ് ചെയ്യാൻ അനുവദിക്കും. ബാക്കിയെല്ലാം വായ്പയായിട്ട് തരാൻ ബാങ്ക് നിർബന്ധിതമാകും. ബാങ്ക് ലോൺ പ്രോഡക്ട് ഓഫർ ചെയ്യും. പുരുഷ സംരംഭകനാണെങ്കിൽ കൂടുതൽ തുക കൊണ്ടുവരേണ്ടി വരും. സ്ത്രീ സംരംഭകനാണെങ്കിൽ താരതമ്യേന കുറഞ്ഞ തുക കൊണ്ടുവന്നാൽ മതിയാകും. PMEGP പോലുളള ഗവൺമെന്റ് സ്കീമുകൾക്ക് 5 ശതമാനം മതി.

Stand Up India Loan Scheme

വനിത സംരംഭകർക്കായി ബാങ്കുകൾക്ക് എക്സ്ക്ലുസിവ് ആയിട്ടുളള പദ്ധതികളുമുണ്ട്. സ്ത്രീകൾക്ക് വേണ്ടി മാത്രമുളള വായ്പാ പദ്ധതികളും വ്യവസായ വായ്പ പദ്ധതികളും മിക്ക ബാങ്കുകൾക്കുമുണ്ട്. എല്ലാ ബാങ്കിലുമുളള ഒരു വായ്പ പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ. കുറഞ്ഞത് പത്ത് ലക്ഷം രൂപ പരമാവധി ഒരു കോടി രൂപയാണ് പദ്ധതി. അത് കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ്. എല്ലാ ബാങ്കിലും ആ പ്രോഡക്ടിന്റെ പേര് ഇത് തന്നെയാണ്. സ്റ്റാൻഡ് അപ്പ് ഇന്ത്യ വായ്പയുടെ ഗുണം ഓൺലൈനിലും അപ്ലൈ ചെയ്യാം. സ്റ്റാൻഡ് അപ്പ് ഇന്ത്യയുടെ വെബ് പോർട്ടലിൽ കയറി അപ്ലൈ ചെയ്യാം. മിനിമം പത്ത് ലക്ഷവും പരമാവധി ഒരു കോടി രൂപ വരെ അനുവദിക്കും. കൊളാറ്ററൽ സെക്യുരിറ്റി ഇല്ല എന്നതാണ് പ്രത്യേകത.വയബിൾ ബിസിനസ് ഐഡിയ ആണോയെന്ന് മാത്രമായിരിക്കും ബാങ്ക് നോക്കുക. ഭാവിയിൽ അതിന് ബിസിനസ് കിട്ടുമോയെന്നാണ് വയബിലിറ്റി അർത്ഥമാക്കുന്നത്. ലോൺ തിരിച്ചടവ് ബിസിനസിൽ നിന്ന് തന്നെ സാധ്യമാകുമോ എന്നാണ് ബാങ്ക് നോക്കുന്നത്. നിങ്ങളുടെ മൂലധനവും ബാങ്കിന്റെ വായ്പയും കൊണ്ട് തുടങ്ങുന്ന ബിസിനസിൽ ലോൺ തിരിച്ചടവ് ആ ബിസിനസിൽ നിന്ന് തന്നെയാകണം. അതായത് ആ യൂണിറ്റ് നിങ്ങൾക്ക് ഒരു ബാധ്യതയാകരുത്. മറിച്ചത് നിങ്ങൾക്ക് ആസ്തിയാണ്. അതിന്റെ വ്യാപാര വാണിജ്യ സാധ്യതയാണ് ബാങ്ക് വിലയിരുത്തുന്നത്. അങ്ങനെ വ്യാപാര വാണിജ്യ സാധ്യതയുണ്ടെങ്കിൽ ബാങ്ക് ഫണ്ട് ചെയ്യും. ഈട് സ്വീകരിക്കാത്തത് കൊണ്ട് വായ്പ സാങ്ഷൻ ചെയ്യാൻ എടുക്കുന്ന സമയം വളരെ കുറവായിരിക്കും.

റിലയബിൾ ഡാറ്റ നിർബന്ധമാണ്

ഇന്ത്യയിൽ എംഎസ്എംഇ ഫണ്ടിംഗിന് ബാങ്കുകൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇൻഫർമേഷൻ അസിമട്രി ആണ്. അസിമട്രി എന്താണ് നിങ്ങൾ തരുന്ന ഡാറ്റ റിലയബിൾ ആണോയെന്ന് നോക്കാൻ ബാങ്കിന് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. കോർപറേററ് സെക്ടറിനെ സംബന്ധിച്ച് അത് റിലയബിൾ ഡാറ്റ ആയിരിക്കും. ഇൻഫർമേഷൻ അസിമട്രി അത്രക്ക് കാണില്ല, ഫണ്ട് ചെയ്യാൻ എളുപ്പമായിരിക്കും. പല തരത്തിലും ഡാറ്റ അവയ്ലബിൾ ആയിരിക്കും. അസിമട്രി ഉളളപ്പോഴാണ് അവിടെ ലെൻഡിംഗ് ദുഷ്കരമായി മാറുന്നത്.

മൂന്ന് വർഷം കഴിഞ്ഞ് ലൈസൻസ് എടുത്താൽ മതി കെ-സ്വിഫ്റ്റ് എന്ന കേരള സർക്കാരിന്റെ പരിപാടി വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ആദ്യത്തെ മൂന്ന് വർഷം ലൈസൻസ് ഒന്നും വേണ്ട. അതുകൊണ്ട് ബാങ്കിന് ലൈസൻസ് ചോദിക്കാനും പറ്റില്ല. ഇന്ന് 80 പേപ്പറുകളുടെ സ്ഥാനത്ത് എട്ട് പേപ്പർ നീക്കിയാൽ മതിയാകും. എല്ലാം ഓൺലൈൻ വഴി എടുക്കാം. അല്ലെങ്കിൽ കെ-സ്വിഫ്റ്റ് വഴി സാധ്യമാകും.ഇതൊന്നും ചെക്ക് ചെയ്യാൻ വരുന്നില്ല. ഇതെല്ലാം ഒരു സോഫ്റ്റ് ടച്ച് റെഗുലേഷനിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്.. ഇത് നിങ്ങളുടെ സംരംഭക യാത്ര വളരെ എളുപ്പമാക്കുന്നു. മൂന്ന് വർഷം കഴിഞ്ഞ് ലൈസൻസ് എടുത്താൽ മതിയെന്നാണ് സർക്കാർ പറയുന്നത്. അതൊരു അഡ്വാന്റേജാണ്.

നല്ല Project, നല്ല Margin, നല്ല സിബിൽ- ലോൺ എളുപ്പമാക്കും

കഴി‍ഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് വന്ന ശ്രദ്ധേയമായ ഒരു മാറ്റമെന്ന് പറയുന്നത് ജിഎസ്ടിയാണ്. ഈ ജിഎസ്ടി ലെന്റിംഗ് എളുപ്പമാക്കും. ഇന്ത്യ കൊളാറ്ററൽ ലെൻഡിംഗിൽ നിന്ന് ആറേഴ് വർഷത്തിനുളളിൽ കൊളാറ്ററൽ ഫ്രീ ലെൻഡിംഗിലേക്ക് വരും. അസിമട്രി ഒഴിവായാൽ ഫ്രീ ഫ്ലോ ഓഫ് ഇൻഫർമേഷൻ നടക്കും. ഫ്രീ ഫ്ലോ ഓഫ് ഇൻഫർമേഷൻ സാധ്യമായാൽ ലെൻഡിംഗും അതേ സ്പീഡിൽ സാധ്യമാകും. ഇതൊക്കെയുണ്ടെങ്കിലും ലോൺ റിജക്ട് ആകുന്നത് നിങ്ങളുടെ മുൻകാല വായ്പ ചരിത്ര രേഖ അല്ലെങ്കിൽ സിബിൽ റിപ്പോർട്ട് മൂലമാണ്. ബാങ്കുകളിൽ നിന്നോ എൻബിഎഫ്സികളിൽ നിന്നോ നിങ്ങൾ എടുത്തിട്ടുളള വായ്പയുടെ അടവ് എങ്ങനെയാണ് എന്നതാണ് പ്രശ്നം. ആ അടവ് വച്ച് കൊണ്ട് നിങ്ങൾക്ക് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ മാർക്കിടുന്നുണ്ട്. അത്തരത്തിലൊന്നാണ് ഈ സിബിൽ റിപ്പോർട്ട്. ആ രേഖകൾ നോക്കിയിട്ടാണ് ബാങ്കുകൾ ലോൺ അനുവദിക്കുന്നത്. നല്ല പ്രോജക്ടും നല്ല മാർജിനുമുണ്ടെങ്കിൽ നിങ്ങളുടെ സിബിൽ റിപ്പോർട്ട് നല്ലതാണെങ്കിൽ നിങ്ങൾക്ക് വായ്പ കിട്ടാൻ വേറെ ബുദ്ധിമുട്ടൊന്നും വരില്ല.

ബാങ്കിൽ രണ്ട് തരം വായ്പകൾ

രണ്ട് തരം വായ്പകളാണ് ബാങ്ക് അനുവദിക്കുന്നത്. ആദ്യത്തേത് ഫിക്സഡ് അസറ്റിനുളള ടേം ലോണാണ്. രണ്ടാമത്തേത് വർക്കിംഗ് ക്യാപിറ്റൽ ലോൺ ആണ്. ഒരു സംരംഭകയ്ക്ക് തന്നെ ടേം ലോണും വർക്കിംഗ് ക്യാപിറ്റൽ ലോണും എടുക്കാം. സ്റ്റാൻഡ് അപ്പ് ഇന്ത്യയിൽ ഇത് രണ്ടും കൂടി ചേർന്ന തുക പത്ത് ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ ആയിരിക്കണമെന്ന് മാത്രമേയുളളു. തിരിച്ചടവിന് നിങ്ങൾക്ക് മൊറട്ടോറിയം പീരീഡ് ചോദിക്കാം. ഇൻഡസട്രിയുടെ സ്വഭാവം അനുസരിച്ചായിരിക്കും മൊറട്ടോറിയും പീരിഡ് കിട്ടുന്നത്.

Related

Comments

  • Author James March 17, 2015 at 18:45 AM

    Maecenas lobortis ante leo, ac rhoncus nisl elementum et. Proin quis ligula pulvinar, commodo enim eget, lacinia dolor. Nulla lacinia viverra nulla a interdum.

    Reply
    • Author Amanda March 17, 2015 at 18:45 AM

      Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae.

      Reply
    • Author Sarah March 17, 2015 at 18:45 AM

      Nulla fringilla massa a eros varius laoreet. Cras leo odio, ultrices et aliquam quis, convallis eu turpis.

      Reply
  • Author Amanda March 17, 2015 at 18:45 AM

    Pellentesque suscipit cursus nibh. Aenean est ipsum, varius ac vulputate sed, auctor sed est. Morbi sed vulputate nulla. Praesent luctus felis augue, et porta massa luctus vitae. Ut eleifend ornare purus, non gravida elit ultrices vel.

    Reply
  • Author Casper March 17, 2015 at 18:45 AM

    Cras leo odio, ultrices et aliquam quis, convallis eu turpis. Proin nec nisl eget tellus tempus maximus.

    Reply

Post Reply