Written by Big Brain Media

ഗ്രീൻ ലവർ സ്റ്റോർ: പ്രകൃതിയോടുള്ള സ്നേഹത്തിൽ നിന്ന്

Green Lover Store: Nurturing Sustainability from a Humble Start

Launched in 2020 with a vision for eco-consciousness, Akash's Green Lover Store began with the introduction of the innovative bamboo toothbrush in Kerala after six months of research. Overcoming initial opposition at the age of seventeen, Akash's persistence led to family and friend support. Starting with a mere ₹2000, the brand has grown into a sustainable business offering ten eco-friendly products through relentless effort and dedication. Akash attributes his success to his unwavering commitment, with most sales generated through the brand's Instagram page and website, demonstrating a journey from a small idea to a thriving sustainable venture.

ഗ്രീൻ ലവർ  സ്റ്റോർ എന്ന ബ്രാൻഡിന്റെ തുടക്കം 

2020-ൽ, പ്രകൃതിയോടിണങ്ങിയ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകാശ് തൻ്റെ സംരംഭത്തിന് തുടക്കം കുറിച്ചു. ആറു മാസത്തെ ഗവേഷണത്തിനൊടുവിൽ, കേരളത്തിൽ അതുവരെ പ്രചാരത്തിലില്ലാതിരുന്ന മുള കൊണ്ടുള്ള ടൂത്ത് ബ്രഷ് എന്ന നൂതന ഉൽപ്പന്നം അദ്ദേഹം കണ്ടെത്തി. ഈ തിരിച്ചറിവാണ് പിന്നീട് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മാത്രമായി സമർപ്പിക്കപ്പെട്ട ഗ്രീൻ ലവർ സ്റ്റോർ എന്ന ബ്രാൻഡിന് രൂപം നൽകിയത്. മുള ടൂത്ത് ബ്രഷിൽ നിന്നാരംഭിച്ച ഈ സംരംഭം പ്രകൃതിയോടുള്ള ആഴമായ സ്നേഹത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെയും ഫലമാണ്.

ആദ്യകാല വെല്ലുവിളികളും മുന്നേറ്റവും

സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ആകാശിൻ്റെ തീരുമാനത്തിന് ആദ്യം വീട്ടിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നു. വെറും പതിനേഴാം വയസ്സിലായിരുന്നു ആകാശ് ഈ സ്വപ്നം കാണുന്നത്. എന്നാൽ, തൻ്റെ ലക്ഷ്യത്തിലുള്ള ഉറച്ച വിശ്വാസവും അചഞ്ചലമായ ദൃഢനിശ്ചയവും ആകാശിന് തുണയായി. കാലക്രമേണ, അദ്ദേഹത്തിൻ്റെ കഠിനാധ്വാനം ഫലം കണ്ടു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആകാശിൻ്റെ സംരംഭകത്വ യാത്രയ്ക്ക് പിന്തുണ നൽകാൻ തുടങ്ങി. ആദ്യകാലത്തുണ്ടായ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ആകാശ് തൻ്റെ സ്വപ്നവുമായി മുന്നോട്ട് പോവുകയായിരുന്നു.

ചെറിയ തുടക്കം, വലിയ വിജയം

ഗ്രീൻ ലവർ സ്റ്റോർ  ആരംഭിച്ചത് വെറും 2000 രൂപയുടെ ചെറിയ മുതൽമുടക്കിലാണ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ പരിശ്രമത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഈ സംരംഭം വളർന്ന് പത്ത് വ്യത്യസ്ത പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സുസ്ഥിര ബ്രാൻഡായി മാറി. വിശാലമായ ഉപഭോക്താക്കളിലേക്ക് എത്താൻ സാധിച്ചത് തൻ്റെ അശ്രാന്ത പരിശ്രമത്തിൻ്റെയും ഉൽപ്പന്നങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഫലമാണെന്ന് ആകാശ് വിശ്വസിക്കുന്നു. ഗ്രീൻ ലവ് സ്റ്റോറിയിലെ മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളും വിറ്റുപോകുന്നത് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയും വെബ്സൈറ്റിലൂടെയുമാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിജയകരമായി ഉപയോഗിക്കാൻ കഴിഞ്ഞത് ബ്രാൻഡിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.

AKASH AKHILESH

Name: AKASH AKHILESH

Contact: 97782 42514

Address: Manthuka - Paivazhi Rd, Kulanada, Ullannur, Kerala 689503

Brand
sign

Fusce mauris auctor ollicituderty iner hendrerit risus aeenean rauctor pibus doloer.

FEATURED ARTICLE