നാല് വർഷത്തിനുള്ളിൽ 51 ഉത്പന്നങ്ങൾ. വെറും 500 രൂപ കൊണ്ട് ശ്രീലക്ഷ്മി തുടങ്ങിയ സംരംഭം. ഇതാണ് “കലവറ” യുടെ ആരംഭം. കെമിസ്ട്രിയിലും സൈക്കോളജിയിലും പിജി യും ബി എഡ്ഡും നേടി ടീച്ചർ ആകാനുള്ള ശ്രമത്തിലായിരുന്നു ശ്രീലക്ഷ്മി ആദ്യം. 40 ലക്ഷം രൂപ കെട്ടിയാൽ ടീച്ചർ ആകാൻ പറ്റുള്ളൂ എന്ന് മനസിലാക്കി. അങ്ങനെ സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാമെന്ന് തീരുമാനിച്ചു. കയ്യിൽ ആകെ ഉണ്ടായിരുന്ന 15000 രൂപ കൊണ്ട് വസ്ത്ര വ്യാപാരം തുടങ്ങി. അതിൽ ആളുകൾ പറ്റിച്ചു, അങ്ങനെ ആ പൈസ പോയി അത് പൊളിഞ്ഞു.
സുഹൃത്തിന്റെ ഭാവി ഭർത്താവ് പുറം രാജ്യത്ത് ജോലിക്കായി പോകുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു വിടാൻ തീരുമാനിച്ചു. അങ്ങനെ സുഹൃത്തിന്റെ ഒപ്പം അച്ചാർ ഉണ്ടാക്കി കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം അത് കൊണ്ടുപോയി ഇഷ്ടപെടുകയും റൂം മേറ്റ്സിനും ഇഷ്ടപ്പെടുകയും ഉണ്ടായി. ഇനിയും വേണം എന്ന് അവർ പറഞ്ഞു. അങ്ങനെ വീണ്ടും പണി തുടങ്ങി. ആദ്യം സഹോദരനുമായി ഇങ്ങനെ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹമുണ്ട് എന്ന് പങ്ക് വെച്ചപ്പോൾ 500 രൂപ സഹോദരന് കൊടുത്തു. ആദ്യം മാങ്ങയും നാരങ്ങയും ഉണ്ടാക്കി പരാജയം നേരിട്ടു. പിന്നെ മീനും ബീഫും ചെമ്മീനും ഉണ്ടാക്കിയപ്പോൾ വിജയിച്ചു. സഹോദരൻ നൽകിയ പേരാണ് കലവറ എന്നത്. അങ്ങനെ അതിനെ കുറിച്ച് കൂടുതൽ പഠിച്ചു.
കൊറിയറുകൾ എല്ലാം കൊടുത്തിരുന്നത് തപാൽ വഴിയായിരുന്നു. ഒരു ദിവസം ക്രിസ്മസ് സമയത്ത് നല്ല ഓർഡറുകൾ കിട്ടി കൊറിയർ അയക്കാൻ കൊണ്ടു ചെന്നപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു ഇത് അയക്കാൻ പറ്റില്ലെന്നും ബോട്ടിലിനുള്ളിൽ എന്താണ് ഉള്ളതെന്ന് കാണിക്കണമെന്നും അന്ന് മെഷീൻ ഒന്നും ഇല്ലാത്തതിനാൽ അലുമിനിയം ഫോയിൽ വച്ചാണ് കവർ ചെയ്തിരുന്നത്. അവടെ വെച്ച് എല്ലാം അഴിപ്പിച്ചു. 240 ഓളം കവറുകൾ തുറന്ന് കാണിപ്പിച്ചു അന്ന് കടം വാങ്ങിയാണ് സാധനങ്ങൾ വാങ്ങിച്ചിരുന്നത്. ഓട്ടോയിൽ കേറ്റി എല്ലാം തിരിച്ചു കൊണ്ടുവന്നു. ആത്മഹത്യ ചെയ്യാൻ വരെ ശ്രീലക്ഷ്മിയെ തോന്നിപ്പിച്ചു. എന്നിട്ട് ആ അവസ്ഥയിൽ നിന്ന് തിരിച്ച് വന്ന് ഇന്ന് 51 ഓളം പ്രോഡക്റ്റ്സ് ശ്രീലക്ഷ്മി വിലക്കുന്നു.
Name: SREE LAKSHMI
Contact: 6238144592
Email: kalavarafoodproducts@gmail.com
Address: KALAVARA FOOD PRODUCTS, Nellikal Theeradesa Rd, Kundannoor, Maradu, Kochi, Ernakulam, Kerala 682304