മോൻസിയുടെ സ്വദേശം കായംകുളം ആണ്. എന്നാൽ 20 വർഷം ആയിട്ട് എർണാംകുളത്താണ്. പത്താം ക്ലാസ്സിൽ തോറ്റതോടെ നാട് വിട്ട് ഗുജറാത്തിലേക്ക് ജോലി ആവശ്യമായി പോയി. രണ്ട് വർഷത്തിന് ശേഷം അമ്മയ്ക്ക് വയ്യാതായപ്പോൾ തിരിച്ച് നാട്ടിൽ എത്തി. പല ജോലികൾക്ക് ശ്രമിച്ചെങ്കിലും അവസാനം വീട്ടിൽ അരി വാങ്ങാൻ പോലും പൈസ ഇല്ലാത്ത അവസ്ഥ ആയി. പിന്നീട് ബസ്സിൽ വെച്ച് ഒരു യുവാവ് പുസ്തകം വിൽക്കുന്നത് കാണുകയും ആദ്യം അയാളെ കുറെ കളിയാക്കുകയും ചെയ്തെങ്കിലും ആ ജോലി ചെയ്യുവാനായി തീരുമാനിച്ചു. ആദ്യം പുസ്തകം വിലക്കാൻ പോയപ്പോൾ നാണക്കേട് അനുഭവിച്ചു. പക്ഷേ വർഷങ്ങളോളം ഈ ജോലി ചെയ്ത് ജീവിച്ചു. ഈ ജോലിക്കിടയിൽ സ്വന്തമായി കൺടെൻറ് ഉണ്ടാക്കി പുസ്തകങ്ങൾ വിലക്കാൻ തുടങ്ങി.
ഒരു ദിവസം ഷർട്ട് ഇടാൻ നോക്കുന്ന സമയത്ത് ബട്ടൻസ് അഴിഞ്ഞുപോയി അപ്പോൾ അത് തുന്നാൻ വീട്ടില് സൂചി ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിൽ നിന്ന് സൂചി വാങ്ങിച്ച് കൊണ്ട് വന്നപ്പോഴാണ് എന്തുകൊണ്ട് സൂചി വിറ്റ് പൈസ ഉണ്ടാക്കിക്കൂടാ എന്ന് ആലോചിക്കുന്നത് പിന്നീട് കുറെ ബിസിനസ്സ് ചെയ്തെങ്കിലും അസുഖ കാരണങ്ങളാൽ ഒന്നും വിജയിച്ചില്ല. ഒന്നു ആരോഗ്യം വീണ്ടു കിട്ടിയപ്പോൾ ക്ലീനിങ് പ്രോഡക്റ്റ്സ് ഇറക്കി. കൊതുകിനെ കൊല്ലുവനുള്ള ദ്രാവകം ആയൂർവേദ മരുന്നുകൾ വച്ച് ഉണ്ടാക്കുന്നത്. അത് ഒരുപാട് പേർക്ക് ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്തു. അടുത്തതായി മീൻ ക്ലീൻ ചെയ്ത് അത് കറി വെക്കാനുള്ള അരപ്പ് ഉൾപ്പെടെ ആളുകളുടെ വീട്ടിൽ എത്തിക്കുവാനുള്ള ഏർപ്പാട് തുടങ്ങി. അതിനായുള്ള ലൈസൻസ് എടുത്തു. വീട്ടിൽ. കോം എന്ന വെബ്സൈറ്റ് തുടങ്ങി
Name: MONCY GEORGE
Contact: 6282205048