വിവാഹത്തിനു മുമ്പ് അനസിയ ക്രാഫ്റ്റ് ആൻഡ് ആർട്സ് ചെയ്യാറുണ്ടായിരുന്നു., അതിൽ നിന്ന് വരുമാനവും നേടിയിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് ഉമ്മ ഏപ്പോഴും വീട്ടിലെ പച്ചമരുന്നുകൾ വെച്ച് ഹെയർ ഓയിൽ ഉണ്ടാക്കാറുണ്ടായിരുന്നു. ഉമ്മച്ചി ഉണ്ടാക്കിയ ഈ ഹെയർ ഓയിൽയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുകയും അത് വൈറൽ ആവുകയും ചെയ്തു. അതിനു വന്ന കമമന്റ്സ് ഓയിൽ എങ്ങനെ വാങ്ങാം?", "വില എത്ര?" എന്നൊക്കെ ആയിരുന്നു. ഓർഡറുകൾ എത്താൻ തുടങ്ങി. ഭർത്താവിന്റെ പിന്തുണയോടെ, അനസിയ ഓർഡറുകൾ കൊറിയർ വഴി അയക്കാൻ തുടങ്ങി. പിന്നീട് ഭർത്താവ് പാക്കിങ് മെത്തഡുകൾ മെച്ചപ്പെടുത്തുന്നതിൽ സഹായം ചെയ്തു.
ഓർഡറുകൾ വർധിച്ചു പോയതോടെ, അനസിയ കൂടുതൽ പ്രോഡക്ടുകൾ പുറത്തിറക്കാനായി തീരുമാനിച്ചു. തന്റെ പുതിയ സംരംഭത്തിന് ഉമ്മീസ് നാച്ചുറൽസ് എന്ന് പേരിട്ടു. നിരവധി ആളുകൾ വാങ്ങി, അവരെ നിന്ന് നല്ല ഫീഡ്ബാക്കുകൾ ലഭിച്ചു. അപ്പോൾ, അനസിയ കൂടുതൽ പ്രോഡക്ടുകൾ പുറത്തിറക്കാൻ ആഗ്രഹിച്ചു. അതിനായി കെമിക്കൽ കോഴ്സ് പഠിച്ച്, സ്കിൻ കെയർ, ഹെയർ കെയർ, ബേബി കെയർ എന്നിവയിലെ പുതിയ പ്രോഡക്ടുകൾ പുറത്തിറക്കി. സുഹൃത്തുക്ക്കൾക്കെല്ലാം പ്രോഡക്ടുകൾ അയച്ച് കൊടുത്തപ്പോൾ മികച്ച ഫീഡ്ബാക്കുകൾ ലഭിച്ചു. അങ്ങനെ, 38 പ്രോഡക്ടുകൾ വിപണിയിലെത്തിച്ചു. ശേഷം ഒരു ഫാക്ടറി തുടങ്ങുകയും, ഉമ്മീസ് നാച്ചുറൽസ് വിപണിയിൽ വലിയ വളർച്ച കൈവരിക്കുകയും ചെയ്തു.
Name: ANCIYA K A
Contact: 9633874232
Email: ansiyaramsheed11@gmail.com
Address: Mepparambu - Kallekkad Sub Rd, Pallippuram, Palakkad, Kerala 678006