ശാന്തി രഘുനന്ദന്റെ വ്യവസായ വഴിയാത്ര

ആദ്യകാലം: പ്രതിസന്ധി കാലം

ശാന്തി രഘുനന്ദന്റെ ജീവിതം ആദ്യകാലത്ത് പല പ്രതിസന്ധികളും അനുഭവപ്പെട്ടു. കല്യാണം കഴിഞ്ഞു, ഭർത്താവിന്റെ പച്ചക്കറി Whole Sale ബിസിനസ് ആയിരുന്നു. ഒപ്പം ഒരു കുറി കമ്പനിയും തുടങ്ങി. പെട്ടന്നായിരുന്നു അതിന്റെ വളർച്ച. കുറെ സ്ഥലങ്ങളും കാറുകളുമെല്ലാം വാങ്ങി. ഭർത്താവ് മദ്യപാനത്തിലൂടെയും നഷ്ടങ്ങൾക്കുമായും ബിസിനസ് തകർന്നു. 1 കോടി 17 ലക്ഷം രൂപയുടെ കടംവന്നു , കമ്പനി അടഞ്ഞു, പച്ചക്കറി വ്യാപാരം നഷ്ടത്തിലായി. ഈ സാഹചര്യം ശാന്തി കനത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചു. 

ശ്രമങ്ങളുടെ തുടക്കം

പരിഷ്കാരങ്ങളില്ലാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് ചിന്തിച്ചശേഷം,  പണ്ട് കുട്ടികളുടെ സ്കൂൾ പോയ സമയത്ത് സോപ്പ് ഉണ്ടാക്കാൻ  പടിച്ചിരുന്നു.  അവർക്ക് പുതിയൊരു വഴിയിലേക്ക് പോകാൻ ധൈര്യം വന്നു. ഭരത്താവിന്റെ അവസ്ഥയും ശരിയായതിന് ശേഷം സോപ്പ് കച്ചവടം മുന്നോട്ട് കൊണ്ട്പോകാൻ തീരുമാനിച്ചു. ആദ്യമൊക്കെ സൈക്കിളിൽ സാധനങ്ങൾ കൊണ്ടുപോയി കൊടുക്കുമായിരുന്നു. പിന്നീട് ഒരു സ്കൂട്ടി വാങ്ങി. 

തുടക്കത്തിലെ പ്രോഡക്ടുകൾ

ശാന്തി ഏറ്റവും ആദ്യമായി ഹെയർ ഓയിൽ ഉം സോപ്പും ഉണ്ടാക്കി. ഈ സംരംഭം വെറും ഒരു ചെറിയ ശ്രമമായിരുന്നു, പക്ഷേ ഏറെ വൈകാതെ തന്നെ അവർക്ക് ഇതിൽ കൂടുതൽ മുന്നേറ്റം സാധ്യമാവുകയും ചെയ്തു. ഇവർ പ്രയാസങ്ങൾ അഭിമുഖീകരിച്ചെങ്കിലും, ഒരു വിസ്‌മയകരമായ മുന്നേറ്റം ഉണ്ടാക്കി.ശാന്തി ഏറ്റവും ആദ്യമായി ഹെയർ ഓയിൽ ഉം സോപ്പും ഉണ്ടാക്കി. ഈ സംരംഭം വെറും ഒരു ചെറിയ ശ്രമമായിരുന്നു. വിപണിയിൽ കൂടുതൽ പച്ച പിടിച്ചതിന് ശേഷം ഖാദി ബോർഡ് സഹായത്തോടെ ശാന്തി കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. വളർന്നതിനുശേഷം, പ്രാരംഭ കാലത്ത് വാഹനങ്ങൾ ഉപയോഗിച്ച് വിതരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. തുടർന്ന് സ്കൂട്ടി വാങ്ങി, ഉൽപ്പന്നങ്ങളുടെ എണ്ണം വർധിപ്പിച്ചു.
 

SANTHI RAGHUNANTH

Name: SANTHI RAGHUNANTH

Contact: 93875 15105

Email: santhiherbal13@gmail.com

Address: Santhi Herbal, Krishnapuram, Ollukara Post, Mannuthy, Thrissur, Kerala, Mannuthy, India, Kerala