മലപ്പുറത്ത് നിന്നുള്ള പ്രവീൺ , തന്റെ പഠനം പത്താം ക്ലാസിൽ വച്ച് നിർത്തി. കർഷക കുടുംബത്തിൽ ജനിച്ചതിനാൽ, അച്ഛന് സഹായം ചെയ്യാനുള്ള വലിയ ആഗ്രഹം ഉണ്ടായിരുന്നു. ചെറിയ ഒരു പെട്ടിക്കടയിൽ നിന്നാണ് പ്രവീണിന്റെ ബിസിനസ് രംഗത്തേക്കുള്ള പ്രവേശനം. ആരും അവിടെ ബിസിനസ്സ് ചെയ്ത് വിജയിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ പ്രവീൺ അവിടെ ബിസിനസ്സ് ചെയ്യുകയും ചെറിയ രീതിയിൽ വിജയിക്കുകയും ചെയ്തു. പിന്നീട് 8 മാസം കഴിഞ്ഞപ്പോൾ ആ കട റോഡ് പണി കാരണം പോകുകയും ചെയ്തു.
തുടർന്ന്, ബോംബെയിലേക്ക് പോകാൻ തീരുമാനിക്കുകയും, അവിടെ ഹോട്ടൽ പണി എല്ലാം ചെയ്തെങ്കിലും പിടിച്ചു നിലയ്ക്കാണ് സാധിച്ചില്ല. പിന്നീട് ചേട്ടനോടൊപ്പം ജ്വല്ലറിയുടെ പരസ്യങ്ങൾ ചിത്രീകരിക്കാൻ പോയി, എന്നാൽ പെയിന്റ് ജോലിക്ക് ഒരു വർഷം കഴിഞ്ഞ് പെട്ടെന്ന് നിന്നു. പിന്നീട് ഒരു ഓട്ടോ വാങ്ങി, രണ്ട് വർഷം ഓട്ടോ ഓടിച്ചു. പിന്നീട് വീണ്ടും 20 വയസ്സായപ്പോൾ, ബോംബെയിലേക്ക് പോയി, പൂനെയിൽ 1.5 വർഷം ജോലി ചെയ്തു. ശേഷം, ഗൾഫിൽ ജോലി ചെയ്യാൻ ശ്രമങ്ങൾ തുടങ്ങി, എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഫലമുണ്ടായില്ല. ദുബായിൽ ഒരു വർഷം ജോലി ചെയ്തെങ്കിലും അലർജിയുടെ കാരണം അറ്റകുറ്റം ഉണ്ടായി, അത് ജോലി തുടരണെന്നുള്ള സ്വപ്നം തീർന്നു. സാമ്പത്തിക പിരിമുറുക്കം, നാട്ടുകാരുടെ പരിഹാസം തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയ്ക്കുള്ള ശ്രമം നടത്തി. അതോടെ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു.
ഇന്റർനെറ്റ് ഇല്ലാത്ത സമയത്ത് ഒരു കോൺഫറൻസ് കോൾ ബിസിനസ് തുടങ്ങിയെങ്കിലും, പിന്നീട് ഇന്റർനെറ്റ് വന്നപ്പോൾ അത് ഉപേക്ഷിച്ചു. തുടർന്ന് ഷെയർ മാർക്കറ്റ്, കെഎസ്ഇബി തുടങ്ങിയ ബിസിനസ്സുകൾ നടത്തുകയും, 40 ലക്ഷം കടം ചേർത്ത്, ഡാറ്റ എൻട്രി ബിസിനസ്സ് കോഴിക്കോട് തുടങ്ങി.
ഒരു ദിവസം, ഭാര്യയുടെ അനിയത്തിയുടെ കല്യാണത്തിൽ, പപ്പടത്തിന്റെ ബിസിനസ് കണ്ടുകൊണ്ട്, അതിനെ തുടക്കം കുറിക്കാൻ ആഗ്രഹിച്ചു. സ്റ്റാഫിന്റെ സഹായത്തോടെ, മെഷീനുകൾ വാങ്ങി, ബിസിനസ് ആരംഭിച്ചു. ആദ്യകാലത്തെ സാമ്പത്തിക പ്രതിസന്ധികളും പ്രശ്നങ്ങളും കാരണം കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ടു, പക്ഷേ അമ്മയുടെ പിന്തുണയും, ആത്മവിശ്വാസവും ആകെയുള്ള കരുത്തോടൊപ്പം, ബിസിനസ്സ് മുന്നേറാൻ സാധിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിച്ച്, ബിസിനസ് ഒരു വളർച്ചയുടെ ഘട്ടത്തിലേക്ക് എത്തി. ഇപ്പോള്‍, 70 സ്റ്റാഫുകൾ, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5000 ഔട്ട്ലറ്റുകൾ വഴി Venust പപ്പടം വിതരണം ചെയ്യുന്നുണ്ട്. വർഷം 15 കോടിയുടെ സെയിൽസ് നടക്കുന്നു. പ്രവീൺ മലപ്പുറത്തിന്റെ ഭാവിയിലുള്ള ലക്ഷ്യം കേരളത്തിലെ മുഴുവൻ ഭാഗങ്ങളിലും മികച്ച ബിസിനസ് എത്തിക്കുക, കൂടാതെ 700 ആളുകൾക്ക് തൊഴിൽ അവസരങ്ങൾ നൽകുക എന്നതാണ്.
Name: PRAVEEN
Contact: 90487 30551
Email: Venustfoods@gmail.com
Address: Venust Foods, Chemmaniyode, Melattur,Perintalmanna ,Malappuram