മൂന്ന് സഹോദരിമാർ തുടങ്ങി വിജയിച്ച 1 കോടിക്ക് മേലെ വരുമാനം ലഭിക്കുന്ന 3Vees International Private Limited

3Vees International Private Limited ന്റെ മാനേജിങ് ഡയറക്ടർ വർഷ , 2019 ൽ ബിസിനസ് ആരംഭിക്കാനുള്ള ഒരു ഐഡിയ മുന്നോട്ട് വയ്ക്കുകയായിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് ഉള്ള ആഗ്രഹം കുടുംബത്തിന്റെ വലിയ പിന്തുണയോടെ പ്രോത്സാഹനം ലഭിച്ചു. രണ്ട് സഹോദരിമാർ സഹകരിച്ചുള്ള ബിസിനസ് സംരംഭം ഒരു വിജയമായി മാറി.

ബിസിനസ് തുടങ്ങാനുള്ള തുടക്കത്തിൽ, എന്ത് പ്രോഡക്റ്റ് തിരഞ്ഞെക്കണമെന്ന് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ, ചെറിയ ഒരു ഇൻവെസ്റ്റ്മെന്റിൽ കായത്തിന്റെ ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചു.കേരളത്തിൽ കായത്തിന് വേണ്ടിയുള്ള ബ്രാൻഡുകൾ എല്ലാ തന്നെ പുറമെ നിന്നവയായിരുന്നു, ആ ഒരു സാധ്യത കണ്ട് മുന്നോട്ട് പോകാൻ തീരുമാനിച്ചു.

മാനുഫാക്ചറിംഗും പരിശീലനവും

പ്രോഡക്റ്റ് തീരുമാനിച്ചതിന് ശേഷം,ആദ്യം, Agro Park, Piravom പോയി അതിനെ പറ്റി പരിശീലനം എടുക്കുകയും, ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി, പല റെസിപ്പികളെയും പരീക്ഷിച്ച ശേഷം, ഒടുവിൽ 3Vees- ന്റെ  സ്വന്തം കൂട്ടിലേക്ക് എത്തിപ്പെട്ടു.

3Vees: കുടുംബ സംരംഭം

3Vees International Private Limited കമ്പനി കുടുംബത്തിനുള്ള ഒരു സംരംഭമായാണ് ആരംഭിച്ചത്. മാനേജിങ് ഡയറക്ടർ ആയ വർഷ  സഹോദരിമാരായ വൃന്ദ, വിസ്മയ എന്നിവരെയും പ്രോജക്ടിൽ പങ്കാളികളാക്കി. 3Vees Pvt Ltd എന്ന പേരിന്റെ അടിസ്ഥാനത്തിൽ, ഇവരുടെ പേരുകളായ "വൃന്ദ", "വിസ്മയ", "വർഷ" എന്നിവ ചേർന്ന് ഈ ബ്രാൻഡിന് പേര് നല്കിയത്.

ബിസിനസ് ഫണ്ടിംഗ്

ബിസിനസ്സ് തുടങ്ങാൻ 2 ലക്ഷം രൂപയുടെ മുദ്ര ലോൺ തുടങ്ങിയ വായ്പകൾ എടുത്തു. അതിനു ശേഷമുള്ള ബാക്കി അവരുടെ മൂല ധനവും ഉപയോഗിച്ചു. . ഇതിനുശേഷം, സംരംഭത്തിന്റെ ആദ്യകാല ഫണ്ട് സ്രോതസ്സ് കുടുംബം, സുഹൃത്തുക്കളും ആയിരുന്നു.

നിലവിലെ വ്യാപനം

ഇപ്പോള്‍ 30 ഓളം വ്യത്യസ്ത പ്രോഡക്റ്റുകൾ 3Vees പരിസ്ഥിതിയിൽ ഉണ്ട്. അനിയത്തിമാരായ വിസ്മയ GST, അക്കൗണ്ടിംഗ് എന്നീ ഭാഗത്തും, വൃന്ദ ഡിജിറ്റൽ മാർക്കറ്റിങ്ങും ആണ് നോക്കുന്നത് .ഇന്ന്, 3Vees കേരളത്തിലെ എറണാകുളം മുതൽ തിരുവനന്തപുരം വരെ സെയിൽസ് നടത്തുന്നുണ്ട്. 30 ഓളം എംപ്ലോയികൾ ഉണ്ട്. ഇപ്പോൾ അവരുടെ വാർഷിക വരുമാനം 1.5 കോടി രൂപയുടെ വിലയാണ്. കേരളം മൊത്തം വ്യാപിക്കണം എന്നാണ് അവരുടെ ലക്ഷ്യം. 

VARSHA

Name: VARSHA

Contact: 9207702885

Email: info3vees@gmail.com

Address: 3Vees International Private Limited, NAD, Rockwell Nad Rd, near Kavungalkavu Temple, Kalamassery, Kochi, Kerala 683503