ഹോംമേഡ് ബേക്കിങിലൂടെ വരുമാനം നേടുന്ന ദീപ എന്ന സംരഭകയുടെ വിജയം

"ലെച്ചൂസ് കേക്കറി" എന്ന സംരംഭം ദീപയുടെ ആലപ്പുഴയിലെ ഹോം മേഡ് ബേക്കിങ് സംരംഭമാണ്. ദീപ 12 വർഷം ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു, എന്നാൽ കൊറോണ കാലത്ത് ജോലിയിൽ നിന്ന് രാജി വെക്കുകയായിരുന്നു. പിന്നീട്, വീട്ടിൽ ബേക്കിങ്ങിന്റെ പ്രായോഗിക അനുഭവങ്ങൾ അവൾക്ക് പ്രചോദനമായി മാറി, സ്വന്തം ബിസിനസ്സ് തുടങ്ങാനുള്ള ആഗ്രഹം ഉയർന്നു.

"ലെച്ചൂസ് കേക്കറിയുടെ" ആരംഭം

കൊറോണ കാലത്ത് ദീപ വീട്ടിലെ ആഘോഷങ്ങൾക്ക് വേണ്ടി തന്നെ കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങി. ഹസ്ബൻഡും, മകളും വലിയ സപ്പോർട്ടാണ് നൽകിയതിന്നാൽ ആദ്യകാലത്ത്, ദീപ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കേക്കുകൾ ഉണ്ടാക്കി കൊടുത്തു. തുടക്കത്തിൽ ഫിനിഷിംഗ് സംബന്ധിച്ച ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരിൽ നിന്നും നല്ല ഫീഡ്ബാക്ക് ലഭിച്ചു, അത് അവളെ കൂടുതൽ പ്രചോദിപ്പിച്ചു.

ബിസിനസ്സ് വളർച്ച

ദീപ ആദ്യം സ്വയം  ബേക്കിങ്ങ് പ്രവർത്തനം നടത്തി. ഭർത്താവിന്റെ സപ്പോർട്ടിലൂടെ തുടക്കം കുറിച്ച ഈ സംരംഭം പിന്നീട് കൂടുതൽ പ്രവർത്തനങ്ങൾക്കായി മറ്റൊരു ഡെലിവറി പാർട്ണറെ സമീപിച്ചു. കസ്റ്റമർമാരുടെ വിശ്വാസം കൊണ്ടാണ് അവർ വീണ്ടും വീണ്ടും ഓർഡർ നൽകുന്നത്. കാരണം, ഗുണനിലവാരവും ഫിനിഷിംഗും അനുസരിച്ച് ആണ് ഓർഡർ സ്വീകരിക്കുന്നത്. 4 ദിവസം മുമ്പ്  മുൻകൂട്ടി ബുക്ക് ചെയ്യണം എന്നതാണ് ദീപയുടെ നിർദ്ദേശം.ബിസിനസ്സിന്റെ ആദ്യകാലങ്ങളിൽ ദീപ എറണാകുളത്തും സമീപപ്രദേശങ്ങളിലും ഫ്രീ ഡെലിവറി നൽകുകയായിരുന്നു. ഇത് ബിസിനസ്സ് വളരാൻ സഹായിച്ചു ദീപയുടെ ജോലി സമയം 9.30 AM മുതൽ 5.30 PM വരെ ആയിരുന്നു. ജോലിയിലും ബിസിനസ്സിലും സുഖകരമായ ഒരു ബാലൻസ് നിലനിർത്താൻ ദീപയെ  സഹായിച്ചു.

ബേക്കിംഗ് ക്ലാസ്സുകൾ

ദീപ ബേക്കിംഗ് ക്ലാസുകൾ നടത്തുന്നതിൽ ഏർപ്പെടുന്നുണ്ട്. ഗ്രൂപ്പ് ക്ലാസ്സുകൾക്ക് പകരം, വ്യക്തിഗത ക്ലാസ്സുകളാണ്. കൂടുതൽ വർക്കുകൾ വരുമ്പോൾ അത് തന്റെ വിദ്യാർഥികൾക്ക്  കൊടുത്ത് അവരെയും വളർത്തി കൊണ്ട് വരുന്നുണ്ട് . 
 

DEEPA SHIJU

Name: DEEPA SHIJU

Contact: 9746616487

Email: lechuscakery@gmail.com

Address: LECHUS CAKERY, Flat No.D7, M Shore Apartment, Darshanam Road, Near, Pottayil Temple Rd, Eroor South, Thrippunithura, Ernakulam, Kerala 682306