കാലം മാറി, ടെക്‌നോളജി മാറി, ബിസിനസ്സ് ചെയ്യുന്ന രീതി മാറി... ഇന്നത്തെ കാലത്ത് ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ പേജ് മതിയാകും ലോകമെങ്ങും ബിസിനസ്സ് നടത്താൻ. ഇന്നത്തെ വിജയകരമായ സംരംഭകരുടെ വലിയൊരു വിഭാഗവും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സ്വന്തം ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പെടുത്തിയവരാണ്. അവരുടെ യാത്ര, അവരുടെ വിജയം, അവരുടെ പ്രേരണ... ഇതൊക്കെയാണ് Big Brain Magazine നിങ്ങളിലേക്കെത്തിക്കുന്നത്. ഒറ്റക്കും, കൂട്ടായും, ഓൺലൈൻ ടെക്‌നോളജിയുടെ ശക്തി ഉപയോഗിച്ച് ബിസിനസ്സ് വിജയിച്ചവരുടെ യഥാർത്ഥ കഥകൾ. ഇനി ബിസിനസ് തുടങ്ങാൻ സ്വപ്നം കാണുന്ന പുതിയ തലമുറയ്ക്ക്, ഈ കഥകൾ ഒരു ദിശാബോധവും പ്രചോദനവും ആകട്ടെ... ഈ കഥയിൽ ഒരു പക്ഷെ നാളെ നിങ്ങളും ഉണ്ടാവാം .....